കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 36,200 രൂപയാണ് വില. ഒരു ഗ്രാമിന് 4,525 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,515 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയിൽ വര്‍ധന. ട്രോയ് ഔൺസിന് 1827.18 ഡോളറാണ് വില.
ഈ മാസം ഇതു വരെ പവന്1000 രൂപയാണ് കൂടിയത്. ജൂണിൽ പവന് 1,680 രൂപ കുറഞ്ഞിരുന്നു. യുഎസ് ഫെഡറൽ റിസര്‍വ് 2023ൽ പലിശ നിരക്കുകൾ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് മങ്ങലേൽപ്പിച്ചു. ജൂൺ മൂന്നിന് ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഇതാണ് ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാൽ പിന്നീട് വില ഇടിഞ്ഞു. അതേസമയം ജൂലൈ ഒന്നു മുതൽ സ്വര്‍ണ വിലയിൽ വര്‍ധനയുണ്ട്.
