ദില്ലി: കേരളത്തിൽ വലിയ പെരുന്നാളിനോടനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീംകോടതി തീരുമാനം ഇന്ന്. കോടതി നിര്‍ദ്ദേശം അനുസരിച്ച് നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാംങ്മൂലം ഇന്നലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നൽകിയിട്ടുണ്ട്.

ചില മേഖലകളിൽ കടകൾ തുറക്കാൻ മാത്രമാണ് ഇളവെന്നും കൊവിഡ് പ്രോട്ടോക്കോൾ കര്‍ശനമായി പാലിച്ചാണ് ഇതെന്നും സര്‍ക്കാരിന്‍റെ സത്യവാംങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ആദ്യത്തെ കേസായാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉൾക്കൊണ്ടാകണം മതപരമായ ആചാരങ്ങളെന്നാണ് സുപ്രീംകോടതി നടത്തിയ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *