പന്ത്രണ്ട് വയസുള്ള മകനൊപ്പം അമ്മയുടെ ‘അശ്ലീല നൃത്തം” FIR രജിസ്റ്റർ ചെയ്ത് പൊലീസ്

സോഷ്യൽ മീഡിയയിൽ ജനപ്രീതിയും ലൈക്കുമൊക്കെ നേടാനായി എന്തുവേണമെങ്കിലും ചെയ്യാൻ മടിയില്ലാതെ വന്നിരിക്കുകയാണ് ആളുകൾക്ക് എന്നത് വളരെയധികം സത്യമാകുകയാണ്.  അതിനായി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വരെ ചെയ്യുന്നു. അത്തരം ഒരു കാര്യം ചെയ്തിരിക്കുകയാണ് ഡൽഹിയിലെ ഈ മഹിള. ഈ യുവതി ഒരു കുട്ടിയുടെ അമ്മ കൂടിയാണ്.  സ്വന്തം മകനോടൊപ്പം ഡാൻസ് ചെയ്തുകൊണ്ടുള്ള വിഡിയോയാണ് ഈ യുവതി നിർമ്മിച്ചത്.  ഡല്‍ഹി വനിതാ കമ്മീഷന്‍ കര്‍ശന നടപടിയ്ക്ക് ഉത്തരവിടുകയും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഡല്‍ഹി സ്വദേശിയായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്. ഈ യുവതി മകനൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോകള്‍ ) ഇന്‍സ്റ്റായില്‍ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ തന്റെ മകനോടൊപ്പം അശ്ലീല ചുവയുള്ള  നൃത്തം ആണ് യുവതി നടത്തിയത്. കുഞ്ഞ് മകനൊപ്പം ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവര്‍ പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *