ബക്രീദ് ഇളവിൽ കുട്ടികളുമായി കോഴിക്കോട് നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരില്‍ കേസ്

കോഴിക്കോട് : സിറ്റി പോലീസ് പരിധിയില്‍ തിങ്കളാഴ്ച 10 വയസ്സിനു താഴെയുള്ള കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരില്‍ പോലീസ് കേസെടുത്തു.

മാസ്‌ക് ധരിക്കാത്തതിന് 256 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 259 കേസുകളും ഉള്‍പ്പെടെ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 763 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പരിധിയില്‍ അനാവശ്യമായി യാത്രചെയ്ത 273 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 124 കടകള്‍ അടപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *