കോഴിക്കോട്: പെരുന്നാളാഘോഷിക്കാൻ കോടഞ്ചേരി, തുഷാരഗിരി പോലുള്ള മലയോര പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് വിലക്ക് ഏർപ്പെടുത്തും, കടുത്ത നിയന്ത്രണങ്ങളുടെ വലയൊരുക്കി പഞ്ചായത്തധികൃതരും പോലീസും രംഗത്തുണ്ട്.കോവിഡ് പ്രതിസന്ധി രൂക്ഷമായതും പ്രതികൂല കാലാവസ്ഥയും നിമിത്തം മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തിയാണ് നടപടി കടുപ്പിച്ചത്. ഇവിടങ്ങളിലെ പുഴകളിൽ കാഴ്ചക്കാരായോ കുളിക്കാനിറങ്ങുന്നവരായോ എത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.

കർശന നിയന്ത്രണം നടപ്പിലാക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്നു മുതൽ തന്നെ പോലീസ് നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, നിരോധനം ലംഘിച്ചെത്തുന്നവർക്ക് പിടിവീഴുക തന്നെ ചെയ്യുമെന്ന കാര്യം ഉറപ്പായി. ഈ പ്രതിസന്ധി ഘട്ടം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായാണീ നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *