ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കിൽ മകനെ നൂറു വെട്ടിൽ തീർക്കും ; ടിപിയുടെ മകന് വധഭീഷണി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ മകൻ അഭിനന്ദിനെയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. കെ.കെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്. പി.ജെ ബോയ്സ് എന്ന പേരിലാണ് ഭീഷണിക്കത്ത്. ഇതേത്തുടർന്ന് എൻ വേണു വടകര എസ്പിക്ക് പരാതി നൽകി. ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കിൽ മകനെ നൂറു വെട്ടിന് തീർക്കുമെന്ന് കത്തിൽ പറയുന്നു.

മുൻപ് പഞ്ചായത്തു പ്രസിഡന്‍റിനെ വെട്ടിയതു പോലെയായിരിക്കില്ല ക്വട്ടേഷനെന്നും കത്തിൽ സൂചിപ്പിക്കുന്നു. ചാനൽ ചർച്ചയിൽ എ എൻ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും, ഷംസീർ പങ്കെടുക്കുന്ന ചർച്ചയിൽ ആർഎംപി നേതാക്കൾ പങ്കെടുക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തതാണ് ടി.പി ചന്ദ്രശേഖരനെ വധിക്കാൻ കാരണമെന്നും കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *