കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്ത് ജിജുവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റിലയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ സംസ്‌കാരം നടന്ന ശേഷം ഒരു സുഹൃത്തിന്റെ വസതിയിലായിരുന്ന ജിജു. അവിടെ വെച്ചാണ് മരണം ഉണ്ടായത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരം സ്വദേശിയാണ് ജിജുവും അനന്യയും കൊച്ചിയിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നാണ് വിവരം. അനന്യയയുടെ അപ്രതീക്ഷിത വിയോഗമാണ് ജിജുവിനെ മരണത്തിലേക്ക് നയിപ്പിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു. ആയൂർവേദ തെറാപ്പിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായിരുന്നു ജിജു.അനന്യയെ ചൊവ്വാഴ്ച്ചയാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് ശേഷം തുടർച്ചയായുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളിൽ അനന്യ ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. മരണം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *