കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെയും ഭാര്യ പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ടു ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും ഭാര്യാപിതാവിന്റെ കാല്‍ ഓടിക്കുകയും ചെയ്ത സംഭവത്തിലാണ് പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്‌സ്ണ്‍ പീറ്ററിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് യുവതിയുടെ ആദ്യ പരാതിയില്‍ കേസെടുത്തിരുന്നത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് കൊച്ചി ഡി സി പിയോടു അന്വേഷണത്തിന് നിര്‍ദേശവും നല്‍കി. വനിതാ സെല്ലിലും നോര്‍ത്ത് സ്റ്റേഷനിലും യുവതി പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പിന്നീട് കൊച്ചി കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. ജിപ്‌സ്ണ്‍ പീറ്ററിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതിചേര്‍ത്തു. വീട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ജിപ്‌സന്റെ സുഹൃത്തായ വൈദികന്റെയും ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥയുടെയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ആക്ഷന്‍ കൗണ്‍സില്‍ ഉയര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *