മലപ്പുറത്ത് ക്ഷേത്ര മുറ്റത്ത് ‘കേരളത്തിന്റെ ദൈവം’ എന്ന പേരിൽ പിണറായിയുടെ കൂറ്റൻ ഫ്ലക്സ് ; സോഷ്യൽ മീഡിയയിൽ പൊങ്കാല !

മലപ്പുറം : മലപ്പുറം ജില്ലയിലെ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നിൽ വച്ചിരിക്കുന്ന പിണറായി വിജയന്റെ ഫ്ലക്സാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്ന വാചകമാണ് ഫ്ലക്സിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫുൾസൈസ് ചിത്രവും ഫ്ലെക്സിൽ നൽകിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ‘പുതിയൊരു ദൈവം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികൾക്ക് മാത്രം ദൈവം ഇല്ലെന്ന് പറഞ്ഞു ആരും കളിയാക്കരുത്’ , തുടങ്ങി നിരവധി കമ്മെന്റുകളാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിന് വരുന്നത്.വ്യക്തി ആരാധന പാർട്ടിയിൽ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കർശന നിലപാടിനിടെയാണ് പിണറായിയുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പാർട്ടി എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *