തെരുവുനായ്ക്കളെ അടിച്ചുകൊന്ന സംഭവം;നായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് മൊഴി നൽകി  പിടിയിലായവര്‍”

എറണാകുളത്ത് തെരുവുനായ്ക്കളെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിക്കൂട്ടില്‍ തൃക്കാക്കര നഗരസഭ. നായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. സംഭവത്തില്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. കഴിഞ്ഞ ദിവസം തെരുവ് നായയെ കൊന്ന സംഭവത്തില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. തെരുവ് നായ്ക്കളെ കൊന്നതിന് പിന്നില്‍ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശം. തെരുവ് നായ്ക്കളെ കൊന്ന സംഭവത്തില്‍ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ വ്യക്തമാക്കിയിരുന്നു. പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി അറിയിച്ചു. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളില്‍ ഇറച്ചിക്കുവേണ്ടി എന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നു തമിഴ്നാട് സ്വദേശികളാണ് നായ അടിച്ചുകൊന്ന പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *