14 ജില്ലകളിൽ  ജാഗ്രതാ നിർദ്ദേശം ; സംസ്ഥാനത്ത്‌ കാലവർഷം കനക്കും

സംസ്ഥാനത്ത് കാലവർഷം സജീവമായി തുടരുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപൂണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *