ആലുവ: നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസെടുത്ത് പൊലീസ്. വരാപ്പുഴ സ്വദേശി ഫാ. സിബിയ്ക്ക് എതിരെയാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മരട് പള്ളി വികാരിയായ ഇയാൾ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു.

നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പീഡന ശ്രമം അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൌസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ഇവിടെ നിന്ന് ഇവരെ ബിഷപ്പ് ഹൌസിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിടുകയായിരുന്നു. ഒളിവിൽ പോയ വൈദികനായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *