ടോക്കിയോ: ഹോക്കിയിൽ ടീം ഇന്ത്യ പുരുഷന്മാരുടെ കുതിപ്പ്. നിലവിലെ ഒളിംപിക്‌സ് ചാമ്പ്യന്മാരായ അർജൻ്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ജയത്തോടെ ഓസ്‌ട്രേലിയക്ക് പിന്നിൽ ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു.നാൽപ്പത്തിമൂന്നാം മിനിറ്റിൽ ഇന്ത്യ ലീഡ് നേടി. രൂപീന്ദർ പാലാണ് ഗോൾ നേടിയത്. എന്നാൽ അഞ്ചു മിനിറ്റിനകം സമനില പിടിച്ച് അർജൻ്റീന കരുത്തുകാട്ടി. മായ്‌കോ കാസേല്ലയാണ് ഗോൾ നേടിയത്. 57-ാം മിനിറ്റിൽ 2-1 ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. വിവേക് സാഗറാണ് രണ്ടാം ഗോൾ നേടിയത്. രണ്ടു മിനിറ്റിനകം ജയം ആധികാരികമാക്കി ഇന്ത്യ ലീഡ് 3-1 ആക്കി ഉയർത്തി. ഹർമൻപ്രീതാണ് കോർണർ മുതലാക്കി ഗോൾ നേടിയത്. പൂൾ എയിൽ ഇനി ജപ്പാനുമായി ഇന്ത്യക്ക് ഒരു മത്സരം ബാക്കിയുണ്ട്. പൂളിൽ ഓസ്‌ട്രേലിയ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇന്ത്യ 9 പോയിന്റുമായിട്ടാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *