ശിവന്‍കുട്ടിയുടെ രാജി; തലസ്ഥാനത്ത് സംഘര്‍ഷം, സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം:നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് വി.ശിവന്‍ കുട്ടിയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം.എബിവിപി രാവിലെ സെക്രട്ടേറിയറ്റില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലേക്കെത്തി.ബാരിക്കേഡ് തകര്‍ത്ത് അകത്ത് കറയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇവരെ കൂടാതെ കെ.എസ്.യു.വിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചും എത്തിയതോടെ പ്രതിഷേധം രൂക്ഷമായി.മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൂടുതല്‍ സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *