നടൻ ജനാർദനന്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത; പൂർണ ആരോഗ്യവാനെന്ന് താരം

തിരുവനന്തപുരം: മലയാളികളുടെ  ഇഷ്ട സിനിമാ താരം ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം മുതലാണ് ചില സോഷ്യല്‍ മീഡിയ പേജുകളിലും  വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം പ്രചാരണം ആരംഭിച്ചത്. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാഞ്ജലി  കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച്  നടൻ ജനാര്‍ദ്ദനന്‍ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. വാര്‍ത്തകളുടെ നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേരാണ് തന്നെ വിളിക്കുന്നുവെന്ന് ജനാർദനൻ വ്യക്തമാക്കി. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

നിർമാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എൻ എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണ്’.- ബാദുഷ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *