EK-NEWS : നടൻ ജനാർദനെ കൂടാതെ നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ,നടി ഷക്കീല മരിച്ചെന്ന് സമൂഹ​മാധ്യമത്തിൽ വ്യാജപ്രചരണം. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തുകയും ചെയ്തു. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാർത്തയിൽ പ്രതികരിച്ചത്. താൻ വളരെ ആരോ​ഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങൾ നൽകുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശംവാർത്ത ചെയ്തു, പക്ഷേ സം​ഗതിയുടെ നിജസ്ഥിതി അറിയാൻ നിരവധി പേരാണ് വിളിച്ചത്. ആ വാർത്ത നൽകിയ ആൾക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാൾ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓർത്തതെന്നും താരം പറയുന്നു. മലയാളികളുടെ  ഇഷ്ട സിനിമാ താരം ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടന്നിരുന്നു.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *