സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്തൃവീട്ടില്‍ നിന്ന് നിരന്തര മാനസികപീഡനം; യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയും സ്ത്രീധന പീഡനത്തിന്റെ ഇര. കഴിഞ്ഞ ദിവസം കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി മരിച്ച കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ ആത്മഹത്യ ചെയ്തത് വിവാഹ വേളയിൽ സ്വർണം കുറഞ്ഞുപോയെന്ന ഭർതൃ വീട്ടുകാരുടെ കുറ്റപ്പെടുത്തലിനെ തുടർന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 23കാരിയുടെ മൃതദേഹം ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.

‘നിങ്ങളുടെ അച്ഛന് കൂടുതൽ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാൻ പോകുന്നു’ വിദേശത്തുള്ള ഭർത്താവിനു ഇങ്ങനെ വാട്‌സ്‌ ആപ്പ്‌ സന്ദേശം അയച്ച ശേഷമാണ് വീടുവിട്ടിറങ്ങിയ യുവതി വ്യാഴാഴ്ച പകൽ 11മണിക്ക് കടപുഴ പാലത്തിൽ നിന്ന് ആറ്റിലേക്കു ചാടിയത്. പ്രദേശവാസികളും പൊലീസും രക്ഷിച്ചു കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *