മാനസയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി

കൊച്ചി: കോതമംഗലത്ത് യുവാവ് വെടിവച്ച് കൊലപ്പെടുത്തിയ ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. രാത്രി കണ്ണൂരിലെത്തുന്ന മൃതദേഹം എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിലാണ് സംസ്കാരച്ചടങ്ങുകൾ. മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി സ്വദേശി രാഖിലിന്‍റെ മൃതദേഹം ഇന്ന് രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. ഞായറാഴ്ച രാവിലെ പിണറായിയിലെ ശമ്ശാനത്തില്‍ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *