മാനസയുടേയും രഖിലിന്റേയും മൃതദേഹങ്ങള്‍ കണ്ണൂരിൽ സംസ്കരിച്ചു

കണ്ണൂര്‍: കോതമംഗലത്ത് വേടിയേറ്റു മരിച്ച വിദ്യാര്‍ഥിനി പി.വി. മാനസയുടെ മൃതദേഹം സംസ്കരിച്ചു. കണ്ണൂര്‍ പയ്യാമ്പലത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.നാറാത്തെ വീട്ടില്‍ രാവിലെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമായിരുന്നു സംസ്കരിച്ചത്. മന്ത്രി എം.വി ഗോവിന്‍, കെ.വി. സുമേഷ് എം.എല്‍.എ, കണ്ണൂര്‍ മേയര്‍ ടി.ഓ. മോഹനന്‍ എന്നിവര്‍ മാനസയുടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

ഇന്ന് രാവിലെയാണ് മാനസയുടെ മൃതദേഹം കൊച്ചിയില്‍ നിന്നും കണ്ണൂരിലെത്തിച്ചത്. എ.കെ.ജി ആശുപത്രിയിലേക്കാണ് മൃതദേഹം എത്തിച്ചത്. പിന്നീടാണ് നാറാത്തെ വീട്ടിലേക്ക് കൊണ്ടു പോയത്.മാനസയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയ രഖിലിന്റെ മൃതദേഹവും സംസ്കരിച്ചു. പിണറായിലെ പൊതുസ്മശാനത്തില്‍ വച്ചാണ് മ‍ൃതദേഹം സംസ്കരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *