കോഴിക്കോട് : കൺടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കോവിഡ് വ്യാപനം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചു.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 21 ദിവസത്തേക്ക് യാതൊരുവിധ ഇളവും അനുവദിക്കരുത്. ടി.പി.ആർ. നിരക്ക് ഉയർന്നുനിൽക്കുന്നത് ആശങ്കാജനകമാണ്. കേരളം ഇപ്പോൾ രോഗവ്യാപനഭീതി കൂടുതലുള്ള സ്ഥിതിയിലാണെന്നും സംഘം വിലയിരുത്തി.പരിശോധന കൂട്ടാനും ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും കോവിഡ്പ്രതിരോധ നടപടികളിൽ യാതൊരുവിധ രാഷ്ട്രീയതാത്‌പര്യങ്ങളും കടന്നുകൂടാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കേന്ദ്രസംഘം നിർദേശം നൽകി
2021-08-02

