തിരുവനന്തപുരം: മുറ്റത്ത് നിർത്തിയിട്ട കാറിൽ ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിന് പിഴ ചുമത്തി പോലീസ്. ദിവസങ്ങളായി മലപ്പുറത്ത് വീടിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിൽ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരിലാണ് റമനിഷ്‌ പൊറ്റശ്ശേരി എന്നയാൾക്ക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. അതേസമയം, മലപ്പുറത്ത് നിർത്തിയിട്ട വണ്ടിയ്ക്ക് തിരുവനന്തപുരം റൂറല്‍ പൊലീസാണ് പിഴ ചുമത്തിയിരിക്കുന്നത് എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. റമനിഷിന്റെ നിർത്തിയിട്ട വാഹനം നെടുമങ്ങാട് റെജിസ്ട്രേഷനിൽ ഉള്ളതാണ്. ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനിടെയാണ് തന്റെ പഴയ i20 കാറില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശം വന്നത് റമനിഷിൻറെ ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിൽ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് റമനിഷ്.

Leave a Reply

Your email address will not be published. Required fields are marked *