മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തൃപ്പൂണിത്തുറയിൽ നിന്നാണ് ശിവകുമാറിന്റെ പൊലീസ് പിടികൂടിയത്.

ക്ലിഫ് ഹൗസിലേക്ക് ഫോൺ വിളിച്ചായിരുന്നു ഭീഷണി. കോട്ടയത്ത്‌ നിന്നാണ് അപായഭീഷണി എത്തിയത്. കോട്ടയത്ത് കഴിഞ്ഞ ദിവസം സംഘർഷമുണ്ടാവുകയും, ഇതുമായി ബന്ധപ്പെട്ട പൊലീസ് മർദ്ദനത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.ഇതിനിടെ മൂന്ന് ദിവസം മുൻപ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ സേലത്ത് നിന്നാണ് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *