പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്‍റ് ജെർമനുമായി (പിഎസ്‌ജി) സൂപ്പര്‍ താരം ലയണല്‍ മെസി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 35 മില്യൺ യൂറോയുടെ (41 ദശലക്ഷം ഡോളര്‍ ) വാര്‍ഷിക കരാറില്‍ രണ്ട് വര്‍ഷത്തേക്കാണ് 34കാരനായ താരം പിഎസ്‌ജിയുമായി ധാരണയിലെത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് കൂടെ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ മെസി തയ്യാറായാല്‍ 35 ദശലക്ഷം യൂറോ കൂടി സൈനിങ്- ഓണ്‍ ഫീയായി താരത്തിന് ലഭിക്കും. ടീമിന്‍റെ 10ാം നമ്പര്‍ ജഴ്സി നെയ്‌മര്‍ക്ക് നല്‍കിയതിനാല്‍ 19ാം നമ്പര്‍ ജഴ്സിയാവും പിഎസ്‌ജി താരത്തിന് നല്‍കുക. അതേസമയം ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം എഫ്‌സി ബാഴ്‌സലോണയോട് വിട പറഞ്ഞത്. ക്ലബുമായുള്ള 21 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച താരം വാര്‍ത്ത സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *