ചാരുംമൂട് : ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മരിച്ച അഞ്ചു(19) താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി രാഹുൽ ഭവനത്തിൽ രാമകൃഷ്ണൻ – അമ്പിളി ദമ്പതികളുടെ മകളാണ്. ഭർത്താവ് കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് കുറ്റിത്തറ കിഴക്കേതിൽ ഉമേഷിന്റെ വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ജോലിക്ക് പോയിരുന്ന ഭർത്താവ് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോളാണ് കിടപ്പുമുരിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ അഞ്ജുവിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2021 ഫെബ്രുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അഞ്ജുവിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് താമരക്കുളത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും.
2021-08-11
