ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മുപ്പതോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പത്ത് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ടിച്ചിലിൽ നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി. ഹിമാചൽ ട്രാൻസ്പോർട്ട് ബസ് അടക്കമുള്ളവ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോർട്ട്. മൂരങ്ങില്‍ നിന്ന് ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ബസാണ് മണ്ണിനടിയിൽപെട്ടത്. ബസ് ഇതുവരെ ലഭിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *