കൊച്ചി: എറണാകുളത്തു 14കാരിയെ പീഡനത്തിലൂടെ ഗര്‍ഭിണിയാക്കിയ യുവാവ് പൊലീസ് പിടിയില്‍. ദീര്‍ഘനാളായി ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു. കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കു കൊണ്ടുവന്നപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയാണ്. ഈ വിവരം ആശുപത്രി അധികൃതരാണ് പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പീഡകന്‍. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആണ്‍കുട്ടിയുടെ അമ്മയും പ്രതിയും കുറച്ചു കാലമായി പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

ചെറിയ വീട് ആയിരുന്നതിനാല്‍ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ഈ സാഹചര്യത്തിലാണ് യുവതി ഗര്‍ഭിണിയായത്. സ്വന്തം മകനായാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയില്‍ ഇരുവരുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നതായും യുവതിയുടെ അമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിക്കു പ്രായ പൂര്‍ത്തി ആകാത്തതുകൊണ്ടു പോക്‌സോ കേസ് എടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. 21 വയസ്സാണ് പയ്യനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *