കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തും. പതിനാറാം തീയതി സംസ്ഥാനത്തെത്തുന്ന ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിക്കും. മന്ത്രിയോടൊപ്പം വിദഗ്ധരും അടങ്ങുന്ന സംഘവും കേരളത്തിലെത്തും.

കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രമന്ത്രി സന്ദർശിക്കുന്നുണ്ട്. ആദ്യ സന്ദർശനം കേരളത്തിലാണ്. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി  വീണ ജോർജ്ജ്‌ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *