ഈ പ്രായത്തിലും ഇത്ര കിടിലൻ ലുക്കോ?? ചെറുപ്പക്കാരെ ഈഗോയടിപ്പിച്ച് മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട്

മമ്മൂട്ടിയുടെ ശരീര സൗന്ദര്യം വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയ്ക്ക് വകയൊരുക്കുകയാണ്. ഗൃലക്ഷ്മിയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ മമ്മൂട്ടിയുടെ പുതിയ ഫോട്ടോയാണ് ഇത്തവണ വൈറലായത്. ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ടാല്‍ ഏതൊരു ഇരുപത് കാരനും ഇത്തിരി കുശുമ്പ് തോന്നാതിരിയ്ക്കില്ല. അടുത്ത മാസം (സെപ്റ്റംബര്‍ 7) എഴുപത് വയസ്സ് തികയാന്‍ പോകുകയാണ് എന്നതിന്റെ യാതൊരു അഹങ്കാരവും ഈ ലുക്കില്‍ മമ്മൂട്ടിയ്ക്കില്ല തുടങ്ങിയ വളരെ രസകരമായ കമന്റുകളിലൂടെയാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഗൃഹലക്ഷ്മി മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രം മമ്മൂട്ടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഷാനി ഷാകിയാണ് ഫോട്ടോഗ്രാഫര്‍. വാപ്പച്ചിയുടെ സ്റ്റൈലിഷ് ചിത്രം മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചക്രവര്‍ത്തി എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിന് അനുപമ പരമേശ്വരന്‍, സുപ്രിയ മേനോന്‍, പൃഥ്വിരാജ്, സഞ്ജയ് കപൂര്‍, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ കമന്റ് എഴുതിയിട്ടുണ്ട് . മമ്മൂട്ടി പങ്കുവച്ച ചിത്രത്തിന് ആശ്ചര്യത്തിന്റെ ഇമോജിയാണ് പൃഥ്വിരാജ് കമന്റ് ഇട്ടത്. എന്നാല്‍ ദുല്‍ഖര്‍ പങ്കുവച്ച ചിത്രത്തിന് താഴെ പൃഥ്വി ചോദിയ്ക്കുന്നു, ‘ഈ ലോകത്ത് മമ്മൂക്കയ്ക്ക് മാത്രം എങ്ങിനെയാണ് ഇങ്ങനെ സാധിയ്ക്കുന്നത്’ എന്ന്. അന്യായം എന്നാണ് നീരജ് മാധവന്റെ കമന്റ്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, രമേഷ് പിഷാരടി തുടങ്ങിയവരും മമ്മൂട്ടി പങ്കുവച്ച ചിത്രത്തിന് കമന്റ് എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *