ഞാന്‍ ഇവിടെയുണ്ടെന്ന് തെളിയിക്കുകയും പറയുകയും ചെയ്യുന്ന ചങ്ങാതി’; സണ്ണി വെയ്‌ന് പിറന്നാള്‍ ആശംസയുമായി മഞ്ജു വാര്യര്‍

പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ചതുര്‍മുഖത്തില്‍ ഒരുമിച്ച അഭിനയിച്ചതുമുതല്‍ ഇരുവര്‍ക്കും ഇടയില്‍ നല്ലൊരു സൗഹൃദം വളരുകയാണ്.
‘ഒരുപാട് നാളായി അടുത്തറിയാവുന്ന വ്യക്തിയെന്നതല്ല സൗഹൃദം. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാന്‍ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന ആളാണ് ചങ്ങാതി. ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവനെ,” മഞ്ജു കുറിക്കുന്നു.  ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്‌നിന്റെയും അരങ്ങേറ്റം. ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി, സാറാസ് എന്നിവയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സണ്ണി വെയ്ന്‍ ചിത്രങ്ങള്‍.

https://www.instagram.com/p/CSvm0jooUD-/

Leave a Reply

Your email address will not be published. Required fields are marked *