പെരിന്തല്‍മണ്ണ: സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി കരിമ്പയ്ക്കല്‍ നിയാസുദ്ദീന്‍ (22) ആണ് അറസ്റ്റിലായത്. ഐ.ടി. നിയമപ്രകാരം പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ബിനുവാണ് യുവാവിനെ അറസ്റ്റ്‌ചെയ്തത്.

സാമൂഹികപ്രവര്‍ത്തക അങ്ങാടിപ്പുറത്തെ പ്രൊഫ. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ 27ന് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. സിനിമാനിരൂപക കൂടിയായ അപര്‍ണ, അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ചിട്ട പോസ്റ്റിനെത്തുടര്‍ന്നാണ് ലൈംഗികച്ചുവയോടെയും മാനഹാനി വരുത്തുന്നതരത്തിലും കമന്റുകള്‍ വന്നത്.

അപര്‍ണ പോലീസിലും സൈബര്‍സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയവയ്ക്കുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.

Leave a Reply

Your email address will not be published. Required fields are marked *