വര്‍ക്കല: ഊഞ്ഞാലില്‍ കളിക്കുന്നതിനിടയില്‍ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. വര്‍ക്കല രഘുനാഥപുരം കടയില്‍ വീട്ടില്‍ ഷാനവാസിന്റെയും ജെസ്‌നിയുടെയും മകന്‍ സെയ്ദലിയാണ് (8) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ശ്രീനിവാസപുരം ഗവ. എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് സഹോദരിയുടെ ഷാള്‍ ജനാലയില്‍ കെട്ടി ഊഞ്ഞാല്‍ ആടുന്നതിനിടയിലാണ് അപകടം. ബാലന്‍സ് തെറ്റി ഷാള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മാവനും പതിമ്മൂന്ന് വയസുകാരിയായ മൂത്ത സഹോദരി മസ്താനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അമ്മാവന്‍ വന്ന് നോക്കുമ്‌ബോള്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി അബോധാവസ്ഥയില്‍ സെയ്ദലി കിടക്കുകയായിരുന്നു.

കുട്ടിയെ ഉടന്‍തന്നെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നോട്ടുബുക്കുകളും വസ്ത്രങ്ങളും വാങ്ങാന്‍ പുറത്തുപോയതായിരുന്നു. ഒപ്പം പതിനൊന്നുവയസുകാരിയായ സഹോദരി നൈഷാനയെയും കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *