രക്ഷാ ദൗത്യത്തിന് ഭീഷണിയായി ഐസിസും അൽഖ്വയിദയും; ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

കാബൂൾ: കാബൂൾ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കൽ കൂടുതൽ ദുഷ്‌കരമാകുന്നതായി റിപ്പോർട്ട്. ഐസിസ്, അൽഖ്വയിദ ഭീകരസംഘടനകൾ അഫ്ഗാനിൽ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ടെന്നാണ് സൂചന. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ആരും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമനിയും പൗരന്മാർക്ക് നിർദേശം നൽകി.

വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങൾ പാലായനത്തിനായി കാത്തിരിക്കുന്നുണ്ട്. വിമാനത്താവളത്തിലെ ഈ തിക്കും തിരക്കും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം കാബൂളിൽ നിന്ന് 168 പേരെ കൂടി ഇന്ത്യ ഒഴിപ്പിച്ചു. വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരിച്ചതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ പൗരന്മാരും ഈ വിമാനത്തിലുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *