നികുതിയും, ഇൻഷുറൻസും അടച്ചില്ല: അമിതാഭ് ബച്ചന്റെ റോൾസ് റോയ്‌സ് പിടിച്ചെടുത്തു

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാർ ഇൻഷുറൻസ് അടക്കാത്തതിന് കർണാടക മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. 2016 ൽ ബംഗളുരുവിലെ വ്യവസായി ബാബുവിന് അമിത ബച്ചൻ വിറ്റ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോൾസ് റോയ്സ് കാറാണ്  പിടിച്ചെടുത്തത്. കാറിന്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *