മൈസൂരു കുട്ടബലാത്സംഗ കേസില്‍ നാലുര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടി പഠിക്കുന്ന കോളെജിലെ മൂന്ന് മലയാളി വിദ്യാര്‍ഥികളും ഒരു തമിഴ് വിദ്യാര്‍ഥിയുമാണ് പിടിയിലായത് എന്നാണ് സൂചന.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് വീഡിയോയില്‍ പകര്‍ത്തി.ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലൂടെയാണ് പ്രതികളിലേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *