കൊല്ലം: കടയ്ക്കലിൽ 13വയസുള്ള മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിലാ‌യി. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ നാസറുദീനാണ് പിടിയിലായത്. ഇയാൾ കുട്ടിയെ ചവിട്ടുകയും ചെയ്തു. മർദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കൽ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മാതാവിൻറെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാൻ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പോലീസ് കുട്ടിക്ക് കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.പിതാവ് നാസറുദീനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *