മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ നൽകി. കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് യു.എ.ഇ. സർക്കാർ നൽകുന്ന അംഗീകാരമാണ് ഗോൾഡൻ വീസ. കഴിഞ്ഞയാഴ്‍ച മമ്മൂട്ടിയും മോഹൻലാലും അബുദാബിയിൽ വെച്ച് ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോൾഡൻ വിസ ലഭിച്ചത്. ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങൾക്കും നടിമാർക്കും വൈകാതെ ഗോൾഡൻ വീസ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കലാപ്രതിഭകൾക്ക് ഓഗസ്റ്റ് 30 മുതൽ ഗോൾഡൻ വീസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് സ്‍പോർട്സ് അതോറിറ്റി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *