വടകര: വിയറ്റ്‌നാമില്‍ 10 മുതല്‍ 17 വരെ നടക്കുന്ന ഏഷ്യന്‍ വനിതാ അണ്ടര്‍ 19 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് വടകരക്കാരി സേതുലക്ഷ്മിയെ തെരഞ്ഞെടുത്തു.

നിലവില്‍ സായ് തലശേരിയിലെ അംഗമാണ് സേതുലക്ഷ്മി. വടകര ചേന്ദമംഗലം മണലോടി കുനിയില്‍ രാധാകൃഷ്ണന്റെയും മുടപ്പിലാവില്‍ കുനിയില്‍ അനിതകുമാരിയുടെയും മകളാണ് സേതുലക്ഷ്മി. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്ന നിരവധി വോളിബോള്‍ ടൂര്‍ണമെന്റുകളിലും വളയം, വടകര എന്നിവിടങ്ങളില്‍ നടന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും സായ് തലശേരിക്കുവേണ്ടി മിന്നുന്ന പ്രകടനമാണ് സേതുലക്ഷ്മി കാഴ്ചവച്ചത്. വളയത്ത് നടന്ന ടൂര്‍ണമെന്റില്‍ മികച്ച വനിതാ പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു.

2016 ല്‍ പഞ്ചാബില്‍ നടന്ന നാഷണല്‍ ജൂണിയര്‍ വനിതാ ചാന്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീം അംഗമായിരുന്നു സേതുലക്ഷ്മി. വടകരയിലെ കായിക പ്രേമികളും നാട്ടുകാരും കുടുംബാംഗങ്ങളും കായിക അധ്യാപകരും പഞ്ചായത്ത് അധികൃതരും മികച്ച പിന്തുണയാണ് സേതുലക്ഷ്മിക്ക് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *