നീലചിത്ര നിര്‍മാണം: ശില്‍പ ഷെട്ടി രാജ് കുന്ദ്രയില്‍ നിന്നും വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി സൂചന

നീലചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് പിന്നാലെ നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. രാജ് കുന്ദ്രയുടെ നീലചിത്ര നിര്‍മാണത്തെക്കുറിച്ച്‌ നടിക്ക് അറിവുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ അറസ്റ്റ് നടിയില്‍ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍ നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ ആഗ്രഹിക്കുന്നത്.

കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ രാജുകുന്ദ്രയില്‍ നിന്ന് വേര്‍പിരിയാനാണ് ശില്‍പയുടെ തീരുമാനം. മാത്രമല്ല, രാജ് കുന്ദ്രെയില്‍ നിനന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ് കുന്ദ്രെ അധാര്‍മികമായി ഉണ്ടാക്കിയ പണം കൊണ്ട് ഇത്രയും കാലം ആര്‍ഭാടമായി ജീവിച്ചതില്‍ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. രാജ് കുന്ദ്രെയുടെ വീട്ടില്‍ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശില്‍പ ആഗ്രഹിക്കുന്നത്.

ജോലിക്ക് വേണ്ടി കരണ്‍ ജോഹര്‍ അടക്കം മറ്റ് പല സംവിധായകരേയും നടി സമീപിച്ചിട്ടുണ്ട്. അനുരാഗ് ബസു, പ്രിയദര്‍ശന്‍ എന്നിവരുെട അടുത്ത പടത്തില്‍ ശില്‍പ അഭിനയിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *