ചാത്തന്നൂരില്‍ മദ്യപിച്ച് ലക്കുകെട്ട പിതാവിനെ ഒപ്പമിരുത്തി കാറോടിച്ച് 13കാരന്. സംഭവത്തില്‍ രണ്ടുപേരും പൊലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം ചാത്തന്നൂരിലായിരുന്നു സംഭവം. മലപ്പുറം മണ്ണാര്‍ക്കാട് വേങ്ങര സ്വദേശിയായ 46കാരനും മകനുമാണ് പിടിയിലായത്. ഇയാള്‍ മദ്യപിച്ച് വാഹനമോടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.തിരുവനന്തപുരം കളിയിക്കാവിയിലുള്ള സ്വന്തം വീട്ടില്‍ നിന്ന് മലപ്പുറത്തുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. യാത്രക്കിടെ പിതാവ് അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് വാഹനമോടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ചാത്തന്നൂര്‍ ശീമാട്ടിക്കു സമീപം വെച്ച് കാറിന്റെ നിയന്ത്രണം മകന് ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ കൊച്ചുകുട്ടി കാറോടിക്കുന്നതായി വിവരം ലഭിച്ച പൊലീസ് ചാത്തന്നൂര്‍ ജങ്ഷനില്‍ വെച്ച് കാര്‍ കസ്റ്റഡിയിലെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് വാഹനമോടിക്കാന്‍ നല്‍കിയതിനും കുട്ടിയുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിനും പിതാവിനെതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തിനായി പൊലീസ് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായം തേടി.

