കോഴിക്കോട് നിപ്പ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട് : നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 12 കാരൻ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ സ്രവ പരിശോധനയിൽ കുട്ടിയ്‌ക്ക് നിപ്പ സ്ഥിരീകരിച്ചിരുന്നു.  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ നില ഗുരുതരമായതോടെ രണ്ട് ദിവസം മുൻപാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്നാണ് സാമ്പികൾ പരിശോധനയ്‌ക്ക് അയച്ചത്. പരിശോധനയിൽ പോസിറ്റീവ് ആവുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛർദ്ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. നേരത്തെ കുട്ടിക്ക് കൊറോണ ബാധിച്ചിരുന്നു. കുട്ടിയുടെ ബന്ധുക്കൾ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *