ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സില്‍ ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സ് SH6 വിഭാഗത്തില്‍ മികച്ച വിജയം നേടിയ ശേഷം ഇന്ത്യയുടെ കൃഷ്ണ നഗര്‍ ബാഡ്മിന്റണില്‍ രാജ്യത്തെ രണ്ടാമത്തെ സ്വര്‍ണ്ണ മെഡല്‍ നേടി. ഹോങ്കോംഗ് താരത്തെ 21-17, 16-21, 21-17 എന്ന സ്‌കോറില്‍ തോല്‍പിച്ചു. ടോക്കിയോയില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ നാലാം മെഡല്‍ കൂടിയാണിത്. ഇതോടെ ഇന്ത്യക്ക് ടോക്കിയോ പാരാലിംപിക്‌സില്‍ 19 മെഡലുകള്‍ ആയി. കൃഷ്‌ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ടോക്കിയോ പാരാലിമ്പിക്സില്‍ നിന്നുള്ള ഇന്ത്യയുടെ അഞ്ചാമത്തെ സ്വര്‍ണ്ണ മെഡല്‍ കൂടിയാണിത്. ബാഡ്മിന്റണില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന പ്രമോദ് ഭഗത്തിന് ശേഷം പാരാലിമ്ബിക്സില്‍ അരങ്ങേറ്റം കുറിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഷട്ടറാണ് കൃഷ്ണ. ശനിയാഴ്ച പുരുഷ സിംഗിള്‍സ് എസ്‌എല്‍ 3 വിഭാഗത്തില്‍ ഭഗത് സ്വര്‍ണം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *