ബോളിവുഡ് നടി അലംകൃത സാഹെയുടെ വീട്ടിൽ മോഷണം. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി നടിയിൽ നിന്നും ആറരലക്ഷമാണ് മോഷ്ടാക്കൾ കവർന്നത്. ഉച്ചയ്‌ക്ക് നടിയുടെ വീട്ടിൽ മോഷ്ടാക്കൾ അതിക്രമിച്ചു കയറുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. മോഷ്ടാക്കളിൽ നിന്നും രക്ഷപ്പെട്ട നടി മുറിയിൽ കയറി വാതിലടച്ചു. എന്നാൽ അവർ ബാൽക്കണിയിലൂടെ മുറിയിലേയ്‌ക്ക് പ്രവേശിച്ച് നടിയെ കത്തിമുനയിൽ നിർത്തുകയായിരുന്നു. നടി കൈവശം വെച്ചിരുന്ന ആറരലക്ഷത്തിനു പുറമേ എടിഎം കാർഡ് ഉപയോഗിച്ച് 5000 രൂപയും കവർന്നു.

നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. മോഷ്ടാക്കളിൽ ഒരാളെ നടി തിരിച്ചറിഞ്ഞിരുന്നു. ഇയാളെ പിടികൂടാൻ ഉള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *