പാലക്കാട്: വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ ഇന്ന് മുതല്‍ അമ്മ നിരാഹാരമിരിക്കും.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം.ജെ സോജൻ, ചാക്കോ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കുട്ടികളുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം
