ക്ലാസ് മുറിയിലെ വെടിവയ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്

പാലക്കാട്: പരുതൂർ പള്ളിപ്പുറം സ്കൂളിലെ ക്ലാസ് മുറിയിൽ വിദ്യാർഥിക്കു വെടിയേറ്റ സംഭവത്തിൽ നിർണായകനടപടിയുമായി തൃത്താല പൊലീസ്. വെടിയുതിർത്ത ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസെടുത്തു.

ലൈസൻസില്ലാത്തതും നിയമപ്രകാരം കൈവശം വയ്ക്കാൻ പാടില്ലാത്തതുമായ നാടൻതോക്ക് വീട്ടിൽ സൂക്ഷിച്ചതിനാണു നടപടി.‌‌ കുറ്റം തെളിഞ്ഞാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടി എടുത്ത് സ്കൂളിൽ കൊണ്ടുപോയെന്നാണു പറയപ്പെടുന്നത്. കൂട്ടുകാരെ തോക്കു കാണിക്കുന്നതിനിടെ വെടിപൊട്ടിയാണു സഹപാഠിക്കു പരുക്കേറ്റത്. സ്കൂൾ പ്രധാനാധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ പൊലീസ് പ്രാഥമികാന്വേഷണം നടത്തിയിരുന്നു.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

തോക്ക് ഉപയോഗയോഗ്യമാണെന്നും ഇന്ത്യൻ ആംസ് ആക്ട് പ്രകാരം കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ അനുമതിയില്ലാത്തതാണെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായതോടെയാണു കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തത്. അഞ്ചു വെടിയുണ്ടകളുള്ള പോയിന്റ് 22 റിവോൾവർ ആണ് വിദ്യാർഥി സ്കൂളിൽ കൊണ്ടുവന്നത്. ഒരു വെടിയുണ്ട ക്ലാസ്മുറിയുടെ ചുമരിൽ തറച്ചപ്പോൾ മറ്റൊന്നു സഹപാഠിയുടെ തോളിനോടു ചേർന്നു ശരീരത്തിൽ തുളച്ചുകയറി.

Also Read | പാലക്കാട് കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടുപേർ മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്

തോക്കിന്റെ യഥാർഥ ഉറവിടം സംബന്ധിച്ച അന്വേഷണവും പൊലീസ് ഊർജിതമാക്കി. ഫൊറൻസിക് സംഘം സ്കൂളിൽ വിശദമായ പരിശോധന നടത്തി. വെടിയുതിർത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. മാതാവിനെതിരായ തുടർനടപടികൾ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. തൃത്താല എസ്ഐ എം.എസ്.സത്യജിത്താണ് കേസ് അന്വേഷിക്കുന്നത്.

Advertisement

 

Also Read | ഇൻസ്റ്റഗ്രാം വഴി ഫെയർനെസ് ക്രീം വാങ്ങി, മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്കരോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *