കണ്ണൂർ: കെഎസ്‌ആർടിസി ബസുകൾ ലോറിയിലിടിച്ച് നിരവധി പേർക്ക് പരിക്ക്. തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് മംഗലാപുരം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി. കാസർകോടേക്ക് പോകുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറി, കാഞ്ഞങ്ങാട് പോകുന്ന കെഎസ്ആർടിസി ടി ടി എന്നിവയാണ് അപകടത്തിൽ പെട്ടത്.

യാത്രക്കാരെ ഇറക്കാൻ കുറ്റിക്കോലിൽ നിറുത്തിയ ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ പിറകിൽ ലോറി ഇടിക്കുകയും, തുടർന്ന് പിന്നാലെ വന്ന കാഞ്ഞങ്ങാട് ടി ടി ലോറിക്ക് പിറകിൽ ഇടിക്കുകയുമായിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്ടെന്നായിരുന്നു മുന്നിലുണ്ടായിരുന്ന ബസ് ആളെ ഇറക്കാൻ നിർത്തിയതെന്ന് ലോറി ഡ്രൈവർ പറഞ്ഞു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *