ആലപ്പുഴ: പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. ഒന്നരവയസ്സുള്ള പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആലപ്പുഴ തകഴിയിലാണ് സംഭവം. തകഴി ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനോടായിരുന്നു ക്രൂരത. പുരയിടത്തില്‍ പോത്തിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആക്രമിക്കപ്പെട്ടത് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ കണ്ടെത്തിയത്. രക്തം വാര്‍ന്ന് അവശ നിലയിലായിരുന്നു പോത്ത്. മൃഗാശുപത്രിയില്‍ എത്തിച്ച് പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തി ശിക്ഷ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2021-09-24
