മുംബൈ: മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരി പാർട്ടി. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നടത്തിയ മിന്നൽ റെയ്ഡിൽ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 8 പേർ പിടിയിലായി. റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടി.

ഇന്നലെ അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. കപ്പൽ പുറംകടലിലെത്തി നിർത്തിയിട്ടപ്പോഴാണ് റെയ്ഡ് ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്. ഒട്‌കോബർ രണ്ടിന് പുറപ്പെടുന്ന കപ്പൽ ഒക്ടോബർ നാലിനാണ് മുംബൈയിൽ തിരിച്ചെത്താൻ പദ്ധതിയിട്ടിരുന്നത്. അറുപതിനായിരം മുതൽ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നൽകിയാണ് കപ്പലിലെ യാത്ര. 800 മുതൽ 1000 പേർ വരെ റെയ്ഡ് സമയത്ത് കപ്പലിൽ ഉണ്ടായിരുന്നു. ആര്യൻ ഖാൻ അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *