ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കും. ഇടിമിന്നലോട് കൂടി ശക്തമായ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തമിഴ്‌നാട് തീരത്തോട് ചേര്‍ന്നുള്ള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ നേരിയ ഉരുള്‍പൊട്ടലുണ്ടായി. കൊളക്കാടന്‍ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി. തമിഴ്‌നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കാര്‍മേഘങ്ങള്‍ വന്‍തോതില്‍ കേരളത്തിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *