പാലക്കാട് ഒറ്റപ്പാലത്ത് പന്ത്രണ്ടുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറത്ത് സ്വദേശിനിയായ പെൺകുട്ടി എൽഎസ്എൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി. വൈകീട്ട് ആറ് മണിയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. വൈകീട്ട് വരെ സഹോദരനോടൊപ്പം കളിക്കുകയായിരുന്നുവെന്നും പഠിക്കുന്നതിന്റെ പേരിൽ മാതാവ് ശാസിച്ചിരുന്നതായും കുടുംബം മൊഴി നൽകി.

👉 വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅

Leave a Reply

Your email address will not be published. Required fields are marked *