പയ്യന്നൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂര്‍ പെരിങ്ങോമിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടിയാട്ടുച്ചാല്‍ ഉമ്മിണിയാനത്ത് ചന്ദ്രമതി (55), പ്രത്യുഷ് (23) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . കിടപ്പുരോഗിയായ ചന്ദ്രമതി കട്ടിലില്‍ മരിച്ച നിലയിലും മകന്‍ പ്രത്യുഷിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

ചന്ദ്രമതിയുടെ ഭർത്താവ് ശ്രീധരനാണ് രാവിലെ മരണ വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത്. പെരിങ്ങോം പോലിസ്  ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ കണ്ണൂര്‍ പരിയാരം ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *